തിരുവനന്തപുരം: പൊലീസിലെ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നാളെ ബാഡ്ജ് ഓഫ് ഓണറും കമന്റേഷന്‍ ഡിസ്‌ക്കും വിതരണം ചെയ്യും. രാവിലെ 11.30ന് തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിലാണ് ചടങ്ങ്.
കേസന്വേഷണം, ക്രമസമാധാനപാലനം, രഹസ്യ വിവരശേഖരണം, സോഷ്യല്‍ പൊലീസിങ്, പരിശീലനം, ടെലികമ്മ്യൂണിക്കേഷന്‍, ഫോറന്‍സിക് സയന്‍സ്, വിരലടയാള ശേഖരണം, ബോധവല്‍ക്കരണം മുതലായ മേഖലകളിലെ കഴിവ് പരിഗണിച്ചാണ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുന്നത്.
മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പ്പെട്ട 19 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കും. 271 പേര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുക. ആംഡ് പൊലീസ് ബറ്റാലിയനിലെ വിവിധ മേഖലകളിലെ പ്രകടനത്തില്‍ മികച്ച് നില്‍ക്കുന്ന 50 പേര്‍ക്കാണ് ഇത്തവണ കമന്റേഷന്‍ ഡിസ്‌ക്കിന് അര്‍ഹത നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.