ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മോഡിയുടെ പരിഹാസം.
പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടു. പല നേതാക്കളും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്.
കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോണ്‍ഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
പ്രതിപക്ഷത്ത് ദീര്‍ഘകാലം തുടരാനുള്ള തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകള്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്ന അതേ രീതിയില്‍ നിങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ നിങ്ങളുടെ ആഗ്രഹം ജനങ്ങള്‍ സാക്ഷാത്കരിക്കുമെന്നും മോഡി പറഞ്ഞു.
പത്ത് വര്‍ഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്. 2014 ല്‍ ഇന്ത്യ പതിനൊന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് രാജ്യം അഞ്ചാം സ്ഥാനത്താണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിശബ്ദരാണ്. മൂന്നാം തവണ അധികാരത്തിലേറുന്നതോട് കൂടി ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.