സംസ്ഥാനത്ത് അരി വില കൂടിയേക്കും: ഭക്ഷ്യവകുപ്പ് മന്ത്രി

സംസ്ഥാനത്ത് അരി വില കൂടിയേക്കും: ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കൂടിയേക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതില്‍ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രതിസന്ധി മന്ത്രി വ്യക്തമാക്കിയത്. കൂടാതെ ബജറ്റിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നല്‍കാതെയാണ് ഭക്ഷ്യമന്ത്രി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇതിന് അനുസൃതമായ പരിഗണന ബജറ്റില്‍ വേണമെന്നും മന്ത്രിയെന്ന നിലയില്‍ ചര്‍ച്ച നടത്തുമെന്നും അദേഹം പറഞ്ഞു. അരിവില കൂടാന്‍ സാഹചര്യമുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും ഉന്നയിക്കുമെന്നും പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.