പോപ്പുലർ മിഷൻ ധ്യാനം മാർച്ച് 14 മുതൽ 17 വരെ മാർ തോമാ സ്ലിഹാ സീറോ മലബാർ കത്തീഡ്രലിൽ

പോപ്പുലർ മിഷൻ ധ്യാനം മാർച്ച് 14 മുതൽ 17 വരെ മാർ തോമാ സ്ലിഹാ സീറോ മലബാർ കത്തീഡ്രലിൽ

ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 മുതൽ 17 വരെ പോപ്പുലർ മിഷൻ ധ്യാനം നടത്തുമെന്ന് ഇടവക വികാരി ഫാദർ തോമസ് കടുകപ്പിള്ളി.

ഈ ധ്യാനം നടത്തുന്നത് ദൈവലായത്തിലായിരിക്കില്ലെന്നും മറിച്ച് ഇടവകയിലെ 13 വാർഡുകളെ എട്ട് ഗ്രൂപ്പൂകളായി തിരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കുമെന്നും അധികാരികൾ അറിയിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്. വ്യാഴാഴ്ച മുതൽ തുടങ്ങുന്ന മൂന്ന് ദിവസത്തെ ധ്യാനത്തിന് ശേഷം ഞായറാഴ്ച ദൈവാലയത്തിൽ ഒരുമിച്ച് കൂടും.

ജനങ്ങൾക്ക് വേണ്ടിയുള്ള ഈ ധ്യാനത്തിന് പ്രത്യേകതകൾ ഏറെയാണ്. ധ്യാനം അതിന്റെ ലാളിത്യത്തിനും കര്യക്ഷമതയ്ക്കും വിശ്വാസികളെ യേശുവിലേക്ക് നയിക്കുന്നതിനും ഇടവക സമൂഹത്തിൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള സജീവമായ ഇടപെടലിനും പ്രാധാന്യം നൽകുന്നു.

ശക്തമായ പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങാതെ രോഗശാന്തിയ്ക്കും, ഭവന സന്ദർശനം,ഗാന ശുശ്രഷ , മരണാനുഭവ ധ്യാനം, അനുതാപ ശുശ്രൂഷ, മാമോദിസാ വ്രതനവികരണ, വിവാഹാ വ്രതനവീകരണം, കുമ്പാസാരം, ആഘോഷമായ വിശുദ്ധ കുർബാന , ആരാധന, സ്നേഹ വിരുന്ന് തുടങ്ങിയവ ധ്യാനത്തിൽ ഉണ്ടാകും

വിൻസൻഷ്യൻ അച്ചൻമരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ധ്യാനത്തിന്റെ ജനറൽ കോർഡിനേറ്റർ ലാലിച്ചൻ ആലുംപറമ്പിലാണ്. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ധ്യാനത്തിന്റെ വിജയത്തിനായി പ്രത്യേക നിയോഗാ പ്രാർത്ഥന നടത്തി വരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.