ഡോ. തോമസ് ഐസക്കിന് മസാല ബോണ്ട് കേസില്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

ഡോ. തോമസ് ഐസക്കിന് മസാല ബോണ്ട് കേസില്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ഇഡിയുടെ സമന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസമെന്താണെന്ന് തോമസ് ഐസക്കിനോട് കോടതി ചോദിച്ചു.

മസാല ബോണ്ട് കേസില്‍ ഇന്ന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇഡി സമന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

ഇഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം ആവശ്യമെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.