ഇന്ന് ഭാരത്​ ബന്ദ്;​ കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ല; കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ്

ഇന്ന് ഭാരത്​ ബന്ദ്;​ കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ല; കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെയാണ് ബന്ദ്. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രതിഷേധവും ഇന്ന് നടക്കും.

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയാണ് ഭാരത് ബന്ദ്. കോർപ്പറേറ്റ് - വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് എന്നും സംഘടനകൾ ആരോപിക്കുന്നു.

മിനിമം വേതനം അടക്കം തൊഴിലാളി സംഘടനകൾ അവശ്യപ്പെടുന്നു. ബന്ദിന് വിവിധ വ്യാപാര സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ അടക്കം സ്തംഭിപ്പിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ നാല് വരെ റോഡ് തടയാനും ആഹ്വാനമുണ്ട്. ഗ്രാമീണ ബന്ദിനാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു.

കർഷകർക്ക് പിന്തുണയുമായി സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിൽ ബന്ദ് ഉണ്ടാകില്ല. പകരം സംയുക്ത കർഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.