'വാർധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്'; വയോധികർക്ക് വേണ്ടിയുള്ള ലോക ദിനത്തിന്റെ പ്രമേയം

'വാർധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്'; വയോധികർക്ക് വേണ്ടിയുള്ള ലോക ദിനത്തിന്റെ പ്രമേയം

വത്തിക്കാൻ സിറ്റി: വയോധികർക്ക് വേണ്ടിയുള്ള നാലാമത് ലോക ദിനത്തിൻ്റെ പ്രമേയം പ്രസിദ്ധീകരിച്ച് വത്തിക്കാൻ. “വാർധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്” (സങ്കീ. 71:9) എന്ന തിരുവചനമാണ് ഈ വർഷത്തെ ദിനാചരണത്തിനായി പ്രത്യേകമായി മാർപാപ്പ തെരഞ്ഞെടുത്തത്.

2024 ജൂലൈ 28 ഞായറാഴ്‌ചയാണ് പ്രായമായവർക്ക് വേണ്ടിയുള്ള നാലാമത്തെ ലോകദിനം ആഘോഷിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ 2021ലാണ് പ്രായമായവർക്ക് വേണ്ടി ലോകദിനം സ്ഥാപിച്ചത്.

നിർഭാഗ്യവശാൽ പ്രായമായവർ പലപ്പോഴും വലിച്ചെറിയപ്പെടുന്ന സംസ്കാരത്തിന്റെ ഇരകളാകുന്നു. അവൻ അനുഭവിക്കുന്ന ജീഏകാന്തത എങ്ങനെയാണെന്ന് പ്രമേയത്തിലൂടെ പാപ്പ ഓർമ്മപ്പെടുത്തി. കൂടാതെ ഈ പ്രമേയം 71-ാം സങ്കീർത്തനത്തിൽനിന്ന് എടുത്തതാണ്. ഇത് ദൈവവുമായുള്ള സൗഹൃദത്തിന്റെ ചരിത്രം കണ്ടെത്തുന്ന ഒരു വൃദ്ധന്റെ ആഹ്വാനമാണ്.

പ്രായമായ ആളുകൾ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് അവബോധം കൊണ്ടുവരാനുള്ള പരിശുദ്ധ പിതാവിൻ്റെ ആഹ്വാനത്തിന് ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ കെവിൻ ഫാരെലും ഊന്നൽ നൽകി. പ്രായമായവരുടെ ദൗത്യങ്ങളെയും സഭയുടെ ജീവിതത്തിലേക്കുള്ള അവരുടെ സംഭാവനകളെയും വിലമതിച്ചുകൊണ്ടായിരിക്കണം ഈ ദിനാചരണം.

തലമുറകൾ തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിലും ഏകാന്തതയ്‌ക്കെതിരായ പോരാട്ടത്തിലും ഓരോ സഭാസമൂഹത്തിന്റെയും പ്രതിബദ്ധത പ്രോത്സാഹിപ്പിക്കാൻ ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രായമായ പലരും പലപ്പോഴും വലിച്ചെറിയപ്പെടുന്ന സംസ്കാരത്തിൻ്റെ ഇരകളാകുകയും സമൂഹത്തിന് ഒരു ഭാരമായി കണക്കാക്കുകയും ചെയ്യുന്നു

ഒരു കണ്ടുമുട്ടൽ സംസ്കാരം പ്രോത്സാഹിപ്പിക്കുക, പങ്കുവയ്ക്കുന്നതിനും കേൾക്കുന്നതിനും പിന്തുണ നൽകുന്നതിനും വാത്സല്യം നൽകുന്നതിനുമുള്ള ഇടങ്ങൾ സൃഷ്ടിക്കുക, അങ്ങനെ സുവിശേഷത്തിൻ്റെ സ്നേഹം പൂർത്തിയാക്കാനും കർദിനാൾ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.