ഗവര്‍ണര്‍ ഇന്ന് വയനാട്ടിലെത്തും; വന്യമൃഗ ആക്രമണങ്ങളില്‍ മരിച്ചവരുടെ വീടുകള്‍ നാളെ സന്ദര്‍ശിക്കും

ഗവര്‍ണര്‍ ഇന്ന് വയനാട്ടിലെത്തും; വന്യമൃഗ ആക്രമണങ്ങളില്‍ മരിച്ചവരുടെ വീടുകള്‍ നാളെ സന്ദര്‍ശിക്കും

തിരുവനന്തപുരം: വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ മരിച്ചവരുടെ വീടുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സന്ദര്‍ശിക്കും. തിരുവനന്തപുരത്തു നിന്ന് ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗം മാനന്തവാടിയിലേക്ക് തിരിക്കും.

ജില്ലയില്‍ പതിനേഴ് ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനോ വനം മന്ത്രി എ.കെ ശശീന്ദ്രനോ ഇതുവരെ വയനാട്ടിലെത്തിയിട്ടില്ല. അതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഗവര്‍ണറുടെ സന്ദര്‍ശനം.

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രാവിലെ വയനാട്ടിലെത്തിയിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷ് അടക്കമുള്ളവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ നടന്ന അവലോകന യോഗത്തിലും അദേഹം പങ്കെടുത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.