ക്ഷേത്രത്തില്‍ തൂക്കം വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്ക്; കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം

ക്ഷേത്രത്തില്‍ തൂക്കം വഴിപാടിനിടെ താഴെ വീണ്  കുഞ്ഞിന് പരിക്ക്; കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് തൂക്കം വഴിപാട് നടത്തിയയാളുടെ കൈയില്‍ നിന്ന് തെറിച്ചു താഴെ വീണത്.

പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ വഴിപാടായാണ് തൂക്കം നടത്തുന്നത്. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

അതേസമയം, സംഭവത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍മാന്‍ ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.