ഫോറന്‍സിക് പരിശോധന തുടരുന്നു; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന

ഫോറന്‍സിക് പരിശോധന തുടരുന്നു; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന

തിരുവനന്തപുരം: നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന തുടരുന്നു. സ്ഥലത്തു നിന്നും വിരലടയാളങ്ങള്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.

സംഭവത്തില്‍ സമീപത്തെ ചാക്ക ഐടിഐയിലേക്ക് പോകുന്ന ഭാഗത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ എടുത്തുകൊണ്ട് ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഇന്ന് തന്നെ പൊലീസ് സംഘം പ്രതികളിലേക്ക് എത്തുമെന്നാണ് സൂചന.

കുട്ടിയുമായി പോകുന്ന ആളുടെ ദൃശ്യങ്ങള്‍ ലഭിച്ച പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയും തുടരുകയാണ്.

ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകളെ ഇന്നലെ പുലര്‍ച്ചെ മുതലാണ് കാണാതായത്. തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് നാടോടി ദമ്പതികള്‍ താമസിച്ചിരുന്നത്. രാത്രി മൂന്ന് സഹോദരങ്ങള്‍ക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. അര്‍ധരാത്രി കുട്ടിയെ കാണാതാവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.