ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

വരണാധികാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

ന്യൂഡല്‍ഹി: ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ സുപ്രീം കോടതി വിജയിയായി പ്രഖ്യാപിച്ചു.

ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി വരണാധികാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അസാധുവായ എട്ട് വോട്ടുകളും സാധുവായി കണക്കാക്കുമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രിസൈഡിങ് ഓഫീസര്‍ അനില്‍ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകള്‍ സുപ്രീം കോടതി പരിശോധിച്ചു. ഇവയെല്ലാം കുല്‍ദീപ് കുമാറിന് ലഭിച്ച വോട്ടുകളാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരമോന്നത നീതിപീഠം അദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നീതി നടപ്പാക്കി കിട്ടിയതില്‍ എഎപി ദേശീയ കോര്‍ഡിനേറ്റര്‍ അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയോട് നന്ദി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.