മാനന്തവാടി: വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന പത്ത് ലക്ഷവും കേന്ദ്ര വിഹിതമെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ കൂട്ടാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
മനുഷ്യ മൃഗ സംഘര്‍ഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതല നല്‍കും. വയനാട്ടില്‍ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു. മനുഷ്യന്‍ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നല്‍കേണ്ടതുണ്ട്.
അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നല്‍കാന്‍ സംവിധാനം വേണം. കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഒരുമിച്ച് ആനത്താരകള്‍ അടയാളപ്പെടുത്തും. ക്ഷുദ്ര ജീവികളെയും മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെയും നേരിടാന്‍ സംസ്ഥാനത്തിന് അധികാരം ഉണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.