യേശുവിന്റെയും തിരുക്കുടുമ്പത്തിന്റെയും ഉൾപ്പെടെ നൂറോളം തിരുശേഷിപ്പുകൾ അമേരിക്കയിൽ നാളെ വണക്കത്തിനായി പ്രദർശിപ്പിക്കും

യേശുവിന്റെയും തിരുക്കുടുമ്പത്തിന്റെയും ഉൾപ്പെടെ നൂറോളം തിരുശേഷിപ്പുകൾ അമേരിക്കയിൽ നാളെ വണക്കത്തിനായി പ്രദർശിപ്പിക്കും

ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ഒറേറ്ററി ഓഫ് മൗണ്ട് കാർമൽ ദേവാലയത്തിൽ യേശുവിന്റെയും തിരുക്കുടുമ്പത്തിന്റെയും ഉൾപ്പെടെ നൂറോളം തിരുശേഷിപ്പുകൾ നാളെ പരസ്യ വണക്കത്തിനായി പ്രദർശിപ്പിക്കും. മൂന്നു വിഭാഗങ്ങളായിട്ടായിരിക്കും പ്രദർശനം നടക്കുക.

ഒന്നാമത്തെ വിഭാഗത്തിൽ ക്രിസ്തുവിൻറെ ജനനസമയത്തെ തിരുശേഷിപ്പുകൾ ആയിരിക്കും സജ്ജീകരിക്കുക. രണ്ടാമത്തെ വിഭാഗത്തിൽ ക്രിസ്തുവിന്റെ മരണസമയത്തെ തിരുശേഷിപ്പുകളും മൂന്നാമത്തെ വിഭാഗത്തിൽ മറ്റ് തിരുശേഷിപ്പുകളായിരിക്കും പ്രദർശിപ്പിക്കുക

വിശുദ്ധ കുരിശിന്റെ ചെറിയ ഭാഗം, മുൾമുടിയിലെ ഒരു ഭാഗം, ക്രിസ്തുവിനെ അടക്കം ചെയ്ത ശവ കുടീരത്തിലെ ഭാഗങ്ങൾ, ചമ്മട്ടികൊണ്ട് അടിച്ച സ്ഥലത്തെ സ്തൂപം, പരിശുദ്ധ കന്യകമറിയത്തിന്റെ ശിരോവസ്ത്രം, മറ്റനേകം വിശുദ്ധരുടെ തിരുശേഷിപ്പുകളുൾപ്പെടെ നൂറിലധികം തിരുശേഷിപ്പുകളാണ് വിശ്വാസികൾക്ക്‌ വണങ്ങാൻ അവസരം നൽകുന്നത്. വിശുദ്ധ പാദ്രേ പിയോയുടെ പഞ്ചക്ഷത സമയത്തെ രക്തം, അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകൾ എന്നിവയും പ്രദർശനത്തിൽ ഇടം നേടും.

ഇത്രയും വിലപ്പെട്ട തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കാൻ സാധിക്കുന്നത് തങ്ങളുടെ ഇടവക ദേവാലയത്തെ സംബന്ധിച്ചിടത്തോളം വലിയ ആഹ്ളാദത്തിന്റെ സമയമാണെന്ന് റെക്ടർ ഫാദർ ജിയോണ്ടോമിനിക്കോ ഫ്ലോറ പറഞ്ഞു. അവയിൽ ചിലത് ബൈബിൾ കാലഘട്ടത്തിലെയും മറ്റുള്ളവ നമ്മുടെ കാലത്തെ വിശുദ്ധരുടെ അവശിഷ്ടങ്ങളുമാണ്. തിരുശേഷിപ്പുകളുടെ ഒരു പ്രദർശനം നടത്തുന്നത് സഭയ്‌ക്കും പരിപാടിയിൽ പങ്കെടുക്കുന്ന ആളുകൾക്കും ഒരു അനുഗ്രഹമാണ്. കാരണം അത് അവർക്ക് പ്രാർത്ഥിക്കാനും പ്രത്യേക കൃപകൾ ചോദിക്കാനും അവസരം നൽകുന്നെന്നും അദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.