ദുബായ്: മെട്രോ ജീവനക്കാരനെ പ്രശംസിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 'ഒരു യഥാർത്ഥ സിവിൽ സേവകന്റെ ഉദാഹരണം' എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവർത്തകനായ അഷ്ലീ സ്റ്റീവാർട്ടിന്റെ ട്വീറ്റ് ദുബായ് ഭരണാധികാരി പങ്കുവച്ചിരിക്കുന്നത്.

എമിറേറ്റ്സ് ടവർ മെട്രോ സ്റ്റേഷനിലെത്തിയപ്പോഴാണ് നോല്‍കാർഡില്‍ പണമില്ലെന്നും പഴ്സെടുക്കാന്‍ മറന്നുവെന്നും മാധ്യമപ്രവർത്തകനായ അഷ്ലീ തിരിച്ചറിഞ്ഞത്. അവസ്ഥ മനസിലാക്കിയ സ്റ്റേഷന്‍ ജീവനക്കാരന്‍ അദ്ദേഹത്തെ സഹായിച്ചു. പിന്നീട് പണം തിരികെ കൊടുത്തുവെങ്കിലും വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ലെന്നും യഥാർത്ഥ നായകനാണ് ഇദ്ദേഹമെന്നും അഷ്ലീ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ ട്വീറ്റാണ് ദുബായ് ഭരണാധികാരി പങ്കുവച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.