പത്തനംതിട്ട: തിരുവല്ലയില്‍ നിന്നും കാണാതായ ഒന്‍പതാം ക്ലാസുകാരിയെ കണ്ടെത്തി. പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച തൃശൂര്‍ സ്വദേശി അഖില്‍ എന്ന യുവാവിനെ പൊലീസ് പിടികൂടി. മറ്റൊരാള്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ പെണ്‍കുട്ടിയുടെയും പ്രതികളുടെയും ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. തിരുവല്ല മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാവുഭാവം സ്വദേശിനി പാര്‍വതിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഏറെ വൈകിയും കാണാതായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി സംസാരിക്കുന്നതും അവര്‍ക്കൊപ്പം പെണ്‍കുട്ടി ബസില്‍ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്തിയതോടെ ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.