കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോം ചുരിദാര്‍ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി

കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോം ചുരിദാര്‍ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോം ചുരിദാര്‍ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. താല്‍പര്യമുള്ളവര്‍ക്ക് പാന്റ്‌സും ഷര്‍ട്ടും ധരിക്കാം. എന്നാല്‍ ഓവര്‍ കോട്ട് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ചപ്പോള്‍ വനിതകള്‍ക്ക് ചുരിദാറും ഓവര്‍കോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്. ബസില്‍ ജോലി ചെയ്യുമ്പോള്‍ ചുരിദാറിനെക്കാള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ച് ജീവനക്കാര്‍ സിഎംഡിക്ക് നിവേദനം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.