മന്‍ കീ ബാത്ത് താല്‍കാലികമായി നിര്‍ത്തുന്നു; തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍: പ്രധാനമന്ത്രി

മന്‍ കീ ബാത്ത് താല്‍കാലികമായി നിര്‍ത്തുന്നു; തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കീ ബാത്ത് താല്‍കാലികമായി നിറുത്തുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം.

അടുത്ത മൂന്ന് മാസത്തേക്ക് മന്‍ കി ബാത്ത് സംപ്രേക്ഷണം ചെയ്യില്ലെന്ന് ഞായറാഴ്ച 110-ാമത് മന്‍ കി ബാത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി തന്നെയാണ് രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. രാഷ്ട്രീയ ഔചിത്യം പാലിക്കുന്നതിന്റെ ഭാഗമായാണ് മന്‍ കി ബാത്ത് നിര്‍ത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ ഒരുങ്ങുന്നവരോട് നിങ്ങളുടെ ആദ്യത്തെ വോട്ട് രാജ്യത്തിന് വേണ്ടിയാകണമെന്നും മോഡി പറഞ്ഞു. സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ കന്നിവോട്ടര്‍മാരെ വോട്ട് രേഖപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യമായി മന്‍ കീ ബാത്ത് അവതരിപ്പിച്ച് തുടങ്ങിയത് 2014 ഒക്ടോബര്‍ മൂന്നിനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.