ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ മാര്‍ച്ച് മൂന്ന് വരെ സൗജന്യ പ്രവേശനം

ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ മാര്‍ച്ച് മൂന്ന് വരെ സൗജന്യ പ്രവേശനം

ഷാര്‍ജ: ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ മാര്‍ച്ച് മൂന്നു വരെ സൗജന്യമായി പൊതുജനങ്ങള്‍ക്ക് പ്രവേശനം. ഇതനുസരിച്ച് ഷാര്‍ജ ഫോര്‍ട്ട് (അല്‍ ഹിന്‍), ഷാര്‍ജ കാലിഗ്രാഫി മ്യൂസിയം, ബെയ്ത് അല്‍ നബൂദ, ഹിസ്ന്‍ ഖോര്‍ഫക്കാന്‍ തുടങ്ങിയ മ്യൂസിയങ്ങളിലേക്കാണ് ഷാര്‍ജ മ്യൂസിയം അതോറിറ്റി സൗജന്യ പ്രവേശനം അനുവദിച്ചത്. ഇതുവഴി എമിറാത്തി സംസ്‌കാരവും പൈതൃകവും സൗജന്യമായി അടുത്തറിയാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ഇതുകൂടാതെ, ഫെബ്രുവരി 28 ന് ദിബ്ബ അല്‍ ഹിസ്‌നിലും മാര്‍ച്ച് ഒന്ന്, മൂന്ന് തീയതികളില്‍ ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലും 'മ്യൂസിയംസ് എക്‌സ്പ്രസ്' എന്ന മൊബൈല്‍ ബസ് പര്യടനം നടത്തും. വിവിധ ഷാര്‍ജ മ്യൂസിയം ശേഖരങ്ങളിലൂടെ സഞ്ചരിക്കാന്‍ സന്ദര്‍ശകരെ പ്രാപ്തരാക്കുന്നതാണ് മ്യൂസിയംസ് എക്‌സ്പ്രസ്.

സന്ദര്‍ശകര്‍ക്ക് ഷാര്‍ജയുടെയും ഭരണകുടുംബത്തിന്റെയും ചരിത്രത്തെക്കുറിച്ചും പുരാതന പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും എമിറേറ്റിലെ മുന്‍ ദൈനംദിന ജീവിതത്തെക്കുറിച്ചും കൂടുതലറിയാനാകും.

1845 എഡിയില്‍ നിര്‍മിച്ച ബെയ്ത് അല്‍ നബൂദ, റോമന്‍-പ്രചോദിതമായ തടിനിരകളും സങ്കീര്‍ണമായ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന അതിമനോഹരമായ പൈതൃക വാസ്തുവിദ്യക്ക് പേരുകേട്ടതാണ്. 'ഷാര്‍ജ എമിറേറ്റിലെ ആര്‍ക്കിടെക്ചറല്‍ ഡെക്കറേഷന്‍' എന്ന ഫോട്ടോ പ്രദര്‍ശനവും ഇവിടെ നടക്കും.

ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയിലും വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു വരെയും മ്യൂസിയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

കൂടുതല്‍ വായനയ്ക്ക്:

ഇന്ത്യക്കാര്‍ റഷ്യയില്‍ കുടുങ്ങിയ സംഭവം: സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; മോചിപ്പിക്കാന്‍ ശ്രമം തുടങ്ങി

സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ചു; യുദ്ധ മേഖലയില്‍ പോരാടാന്‍ നിര്‍ബന്ധിതരായി 12 ഇന്ത്യക്കാര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.