സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ചു; യുദ്ധ മേഖലയില്‍ പോരാടാന്‍ നിര്‍ബന്ധിതരായി 12 ഇന്ത്യക്കാര്‍

സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ചു; യുദ്ധ മേഖലയില്‍ പോരാടാന്‍ നിര്‍ബന്ധിതരായി 12 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച 12 ഇന്ത്യക്കാര്‍ യുദ്ധ മേഖലയില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. വാഗ്‌നര്‍ ആര്‍മിയില്‍ ചേര്‍ന്ന് ഉക്രെയ്ന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് ഇവരോട് ആവശ്യപ്പെട്ടതോടെയാണ് തൊഴില്‍ തട്ടിപ്പ് ബോധ്യപ്പെട്ടത്.

സെക്യൂരിറ്റി ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 ഇന്ത്യന്‍ യുവാക്കളാണ് യുദ്ധ മുന്നണിയില്‍ ചേരാന്‍ നിര്‍ബന്ധിതരായത്.

യുദ്ധ മേഖലയില്‍ നിന്ന് ഇവരെ മടക്കി കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഖാന്‍ എന്ന വ്‌ളോഗറുടെ വീഡിയോ കണ്ടാണ് യുവാക്കള്‍ ജോലിക്ക് അപേക്ഷിച്ചതെന്നും ഇയാള്‍ തട്ടിപ്പിലെ ഇടനിലക്കാരനാണെന്നും യുവാക്കളുടെ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നു.

ജോലിക്കായി ഓരോരുത്തരില്‍ നിന്നും ഏജന്റുമാര്‍ 3.5 ലക്ഷം വീതം കൈപ്പറ്റി. അറുപതിലേറെ ഇന്ത്യന്‍ യുവാക്കളെ സമ്മതമില്ലാതെ റഷ്യയില്‍ സ്വകാര്യ സേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ഭാഷയിലുള്ള കരാറില്‍ ഇവരെക്കൊണ്ട് ഒപ്പ് വയ്പിച്ചാണ് സമ്മതം വാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.