ജീവിത യാത്ര തുടങ്ങും മുന്‍പേ അമ്മയ്ക്കും കുഞ്ഞിനുമുള്ള സുരക്ഷയും കരുതലും; എംവിഡിയുടെ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു

ജീവിത യാത്ര തുടങ്ങും മുന്‍പേ അമ്മയ്ക്കും കുഞ്ഞിനുമുള്ള സുരക്ഷയും കരുതലും; എംവിഡിയുടെ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു

സീറ്റ് ബെല്‍റ്റ് എന്തിന് ഉപയോഗിക്കണമെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് നാം ശ്രദ്ധിക്കാറുണ്ടോ? ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. എല്ലായ്പ്പോഴും നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിക്കുക, പിന്‍സീറ്റിലായാല്‍ പോലും.

2. വയര്‍ മുകളിലേക്ക് ഉയര്‍ത്തിയ ശേഷം ബെല്‍റ്റിന്റെ താഴത്തെ ഭാഗം മടങ്ങാതെ ഇടുക.

3. അതിന് ശേഷം തോളിലെ ബെല്‍റ്റ് ഭാഗം മുകളിലേക്ക് വലിച്ച് തയ്യാറാക്കുക.

4. ഷോള്‍ഡര്‍ ബെല്‍റ്റ് നെഞ്ചിന്റെ മദ്ധ്യേ ഭാഗത്ത് കൂടെ ഇട്ട് ക്ലിപ്പ് ഇടുക.

5. വാഹനത്തിന്റെ സീറ്റ് കഴിവതും നിവര്‍ത്തി വയ്ക്കുക.

6. മുന്‍വശത്തെ പാസഞ്ചര്‍ സീറ്റ് ആണെങ്കില്‍ കഴിയുന്നത്ര സീറ്റ് പിന്നിലേക്ക് നിരക്കി നീക്കി എയര്‍ ബാഗില്‍ കഴിവതും അകലെ ഇരിക്കാന്‍ ശ്രമിക്കുക.

7. വാഹനമോടിക്കുമ്പോള്‍, സ്റ്റിയറിങ് വീല്‍ ഉയര്‍ത്തി വയ്ക്കാന്‍ കഴിയുമെങ്കില്‍ മുകളിലേക്ക് ഉയര്‍ത്തി ക്രമീകരിക്കുക.

ഇത്രയുമാണ് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.