എറണാകുളം-ബംഗളൂരു വന്ദേഭാരതിന് സാധ്യത

എറണാകുളം-ബംഗളൂരു വന്ദേഭാരതിന് സാധ്യത

ചെന്നൈ: പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യില്‍ നിന്ന് ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയേക്കും. കഴിഞ്ഞ ദിവസം ഐ.സി.എഫ്.ആര്‍ ആറ് സോണുകള്‍ക്കായി വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചിരുന്നു.

രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.35 ന് കെ.എസ്.ആര്‍ ബംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05 ന് പുറപ്പെടുന്ന വണ്ടി രാത്രി 10.45 ന് എറണാകുളം ജങ്ഷനിലെത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണ റെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം-ബംഗളൂരു. ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നതിനുള്ള സാധ്യത അധികൃതര്‍ ആരാഞ്ഞ് വരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.