ദുബായില്‍ മെട്രോ, ട്രാം എന്നിവയില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ദുബായില്‍ മെട്രോ, ട്രാം എന്നിവയില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ദുബായ്: മെട്രോ, ട്രാം എന്നിവയില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു. ഈ വിലക്ക് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്.

ഇത്തരം വാഹനങ്ങളിലെത്തുന്നവര്‍ മെട്രോ, ട്രാം എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി ഇ-സ്‌കൂട്ടറുകള്‍ സൈക്കിളുകള്‍ക്കുള്ള പാര്‍ക്കിംഗ് സ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

എന്നാല്‍ മടക്കി വെക്കാവുന്നതും, ബാറ്ററികള്‍ ഇല്ലാത്തതുമായ സൈക്കിളുകള്‍ക്ക് ഈ വിലക്ക് ബാധകമാക്കിയിട്ടില്ല. ഇത്തരം മടക്കിവെക്കാവുന്ന സൈക്കിളുകള്‍ മെട്രോ ട്രെയിനിലെ ലഗേജ് ഏരിയയില്‍ സൂക്ഷിക്കാവുന്നതാണ്.

കഴിഞ്ഞ മാസം, ഒരു ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ഓണ്‍പാസീവ് മെട്രോ സ്റ്റേഷനിലെ സേവനങ്ങള്‍ ഒരു മണിക്കൂറോളം വൈകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.