സിദ്ധാര്‍ത്ഥിന്റെ മരണം: മര്‍ദ്ദനത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; മുഖ്യപ്രതിയുമായി ഹോസ്റ്റലില്‍ പൊലീസിന്റെ തെളിവെടുപ്പ്

സിദ്ധാര്‍ത്ഥിന്റെ മരണം: മര്‍ദ്ദനത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; മുഖ്യപ്രതിയുമായി ഹോസ്റ്റലില്‍ പൊലീസിന്റെ  തെളിവെടുപ്പ്

കല്‍പ്പറ്റ:പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയുമായി ഹോസ്റ്റലില്‍ പൊലീസിന്റെ തെളിവെടുപ്പ്. പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാര്‍ത്ഥfനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി കോളജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥിനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും മുപ്പത്തേഴാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടക്കുന്നത്.

ഈ ഹോസ്റ്റല്‍ മുറികളിലും ഹോസ്റ്റലിന്റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ത്ഥ് തുടര്‍ച്ചയായ ക്രൂര മര്‍ദനത്തിനിരയായത്. തെളിവെടുപ്പിനിടെയാണ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി കാണിച്ചു കൊടുത്തത്.

ഇതിനിടെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലില്‍ 'അലിഖിത നിയമം' എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വിശദീകരിച്ചാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥിിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിന് മുന്‍പ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികള്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.