'ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്': സിസ തോമസിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

'ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്': സിസ തോമസിനെതിരായ  ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി വിശദമായ വാദം പോലും കേള്‍ക്കാതെ സുപ്രീം കോടതി തള്ളി.

ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. സിസ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ആദ്യ ദിവസം തന്നെയാണ് വിശദമായ വാദം പോലും കേള്‍ക്കാതെ സുപ്രീം കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. മുന്‍ വിസി ഡോ. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സിസ തോമസിനെ താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചത്.

എന്നാല്‍ സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സിസ തോമസ് വിസിയായി ചുമതലയേറ്റതെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്ന സര്‍ക്കാര്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി.

എന്നാല്‍ സിസ തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.