കോട്ടയം: അമ്മയോട് പിണങ്ങി വീട് വിട്ടുപോയ 11കാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ച് അതിരമ്പുഴ പൊലീസ്. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ വി.വി ബാലഗോപാല്‍, അജിത്ത് എം. വിജയന്‍ എന്നീ പൊലീസുകാരാണ് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്.
അമ്മയോട് പിണങ്ങി അച്ഛന്‍ ജോലി ചെയ്യുന്ന അങ്കമാലിക്ക് പോകാനായാണ് കുട്ടി വീടുവിട്ടതെന്നാണ് സൂചന.
പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാനായി ഇവരുടെ വീട്ടില്‍ മുന്‍പ് പൊലീസ് എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ അതിലൊരു പൊലീസുകാരന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വച്ചിരുന്നു. കുട്ടിയെ കാണാതായതോടെ ഈ നമ്പരിലേക്ക് അമ്മ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഇതാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകരമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.