തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ്.
സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവും ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.
സിദ്ധാര്‍ഥിന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നു പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെങ്കില്‍ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് പറഞ്ഞു.
സംഭവത്തില്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും കൊലക്കുറ്റത്തിന് പ്രതി ചേര്‍ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സസ്പെന്‍ഷല്ല, രണ്ട് പേരെയും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. 2019 ന് ശേഷം സര്‍വകലാശാലയില്‍ ഒരുപാട് ആത്മഹത്യകളും അപകട മരണങ്ങളും നടന്നിട്ടുണ്ട്. അവയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ട്രെയിനില്‍ വെച്ച് സിദ്ധാര്‍ഥിനെ വകവരുത്താന്‍ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ദേവരാഗ് എന്ന പുതിയ പേര് ആന്റി റാഗിങ് സ്‌ക്വോഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. പോലീസ് അന്വേഷണത്തില്‍ അങ്ങനെയൊരു പേരില്ല. സുഹൃത്ത് അക്ഷയ്യെ സാക്ഷിയോ മാപ്പുസാക്ഷിയോ ആക്കരുത്. അവന്‍ പ്രതിയാണെന്നും ജയപ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു. പ്രസിഡന്റുമാര്‍ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അദേഹം അഭ്യര്‍ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.