ലക്നോ: ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസിലേക്ക് വീണ്ടും പുറപ്പെട്ടു. പാര്‍ട്ടി എംപിമാര്‍ക്കൊപ്പമാണ് രാഹുലിന്റെ യാത്ര. രാഹുലിന്റെ യാത്ര തടയാന്‍ ഡല്‍ഹി-നോയിഡ പാത യോഗി സര്‍ക്കാര്‍ അടച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷനെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു.
വ്യാഴാഴ്ച ഹത്രാസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗന്ധിയെയും യുപി പോലീസ് തടഞ്ഞിരുന്നു. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും രാഹുല്‍ ഗാന്ധി നിലത്ത് വീണിരുന്നു. തുടര്‍ന്ന് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചിരുന്നു.
രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായ കൈയ്യേറ്റം രാജ്യവ്യാപകമായ പ്രതിഷേധനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് ഇന്ന് ഹത്രാസ് സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി വീണ്ടും പ്രഖ്യാപിച്ചത്. അതേസമയം, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നുണ പരിശോധന നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.