തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ ഷമാ രംഗത്തെത്തിയിരുന്നു.
ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു.
രാഹുലിന്റെ വാക്ക് പാലിക്കപ്പെട്ടില്ലന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചതായും അവര്‍ പറഞ്ഞു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 ശതമാനം മുഖ്യമന്ത്രിമാര്‍ സ്ത്രീകളായിരിക്കണമെന്നും സ്ത്രീകള്‍ വേദിയിലേക്ക് വരണമെന്നും അദേഹം പറഞ്ഞിരുന്നു.
സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നും ഷമാ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.