ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പൻഹൈമറാണ് മികച്ച ചിത്രം. ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഓപ്പൻഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോസ് ആഞ്ചൽസിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

ഓസ്കാർ ജേതാക്കൾ

മികച്ച ചിത്രം -ഓപ്പൻഹൈമർ

മികച്ച നടൻ -കിലിയൻ മർഫി (ഓപ്പൻഹൈമർ)

മികച്ച നടി -എമ്മ സ്റ്റോൺ (പുവർ തിങ്സ്)

മികച്ച സംവിധായകൻ -ക്രിസ്റ്റഫർ നോളൻ (ഓപ്പൻഹൈമർ)

മികച്ച സഹനടി - ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്

മികച്ച വിദേശ ഭാഷാചിത്രം -ദ സോൺ ഓഫ് ഇന്‍ററസ്റ്റ്

മികച്ച അനിമേറ്റഡ് സിനിമ -ദ ബോയ് ആൻഡ് ദ ഹെറോൺ

മികച്ച ഒറിജിനല്‍ സോങ് -വാട്ട് വാസ് ഐ മേഡ് ഫോർ (ബാർബി)

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം -ദ വണ്ടർഫുൾ സ്റ്റോറി ആഫ് ഹെന്റി ഷുഗർ

മികച്ച സഹനടൻ -റോബർട്ട് ഡൗണി

മികച്ച ഡോക്യുമെന്‍ററി ചിത്രം -20 ഡേയ്സ് ഇൻ മരിയുപോൾ

മികച്ച തിരക്കഥ (ഒറിജിനൽ) -അനാട്ടമി ഓഫ് എ ഫാൾ

മികച്ച തിരക്കഥ (അഡാപ്റ്റഡ്) -അമേരിക്കൻ ഫിക്ഷൻ

മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം -വാർ ഈസ് ഓവർ

മികച്ച ഒറിജിനൽ സ്കോർ -ഓപ്പൻഹൈമർ

മികച്ച വിഷ്വൽ ഇഫക്ട് -ഗോഡ്സില്ല മൈനസ് വൺ

മികച്ച സിനിമാറ്റോഗ്രാഫി -ഓപ്പൻഹൈമർ

മികച്ച ഡോക്യുമെന്‍ററി -ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്

മികച്ച കോസ്റ്റ്യൂം ഡിസൈൻ -ഹോളി വാഡിങ്ടൺ (പുവർ തിങ്സ്)

മികച്ച എഡിറ്റിങ് -ജന്നിഫർ ലെയിം (ഓപ്പൻഹൈമർ)

മികച്ച മേക്കപ്പ് -മാർക് കോളിയർ, നാദിയ സ്റ്റാസി, ജോഷ് വെസ്റ്റൺ (പുവർ തിങ്സ്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ -ഷോന ഹീത്ത്, സുസ മിഹലെക്, ജെയിംസ് പ്രൈസ് (പുവർ തിങ്സ്)

മികച്ച ശബ്ദം -ജോണി ബേൺ, ടാൻ വില്ലേഴ്സ് (ദ സോൺ ഓഫ് ഇന്‍ററസ്റ്റ്)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.