വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവരെ കുടുംബമായി അം​ഗീകരിക്കേണ്ട; സഭാനിലപാടിനൊപ്പം കൈയ്യടിച്ച് ഐറിഷ് ജനത

വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവരെ കുടുംബമായി അം​ഗീകരിക്കേണ്ട; സഭാനിലപാടിനൊപ്പം കൈയ്യടിച്ച് ഐറിഷ് ജനത

ഡബ്ലിൻ : കുടുംബ നിർവചനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് എട്ടിന് അയർലൻഡിൽ നടത്തിയ റഫറണ്ടത്തിന്(ജനഹിത പരിശോധന) സർക്കാരിന് തിരിച്ചടി. പാരമ്പര്യമായി മുറുകെ പിടിക്കുന്ന വിവാഹമാണ് ഒരു കുടുംബത്തിന്റെ അടിസ്ഥാനശിലയെന്ന വിശ്വാസത്തെ തള്ളിക്കളയാൻ ഐറിഷ് ജനത തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു റഫറണ്ടം. റഫറണ്ടത്തിന് അനുകൂലമായി വോട്ടു ചെയ്യരുതെന്നും യുവാക്കൾക്ക് വിവാഹം കഴിക്കാനുള്ള താൽപ്പര്യം കുറയുമെന്നും കത്തോലിക്ക ബിഷപ്പുമാർ നിരവധി അഭ്യർത്ഥനകൾ നടത്തിയിരുന്നു. അതാണിപ്പോൾ അം​ഗീകരിക്കപ്പെട്ടിരിക്കുന്നത്.

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെയും കുടുംബമെന്ന നിർവചനത്തിൽ ഉൾപ്പെടുത്തി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ 67.7 ശതമാനം ഐറിഷുകാർ വോട്ട് ചെയ്തു. പുതിയ മാറ്റത്തിലൂടെ കോ-ഹാബിറ്റിങ് പോലുള്ള രീതികൾക്ക് കുടുംബം എന്ന പദവി ലഭിക്കുമായിരുന്നു.

67.7 ശതമാനം ആളുകളും ഈ നിർദേശത്തെ എതിർത്തു. കെയർ ഭേദഗതി വഴി അമ്മയുടെ ചുമതലയെ സംബന്ധിക്കുന്ന ഒരു വാചകത്തിൽ ചില തിരുത്തലുകൾ വരുത്തുവാനുള്ള നിർദേശത്തെയും പൊതുജനങ്ങൾ എതിർത്തു. 73 ശതമാനം പേരാണ് എതിർപ്പ് പ്രകടിപ്പിച്ചത്.

സർക്കാരിന് രണ്ട് പ്രഹരങ്ങളാണ് സമ്മതിദായകർ നൽകിയതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പറഞ്ഞു. സ്ത്രീത്വവുമായി ബന്ധപ്പെട്ട, ചില വാക്കുകൾ നീക്കം ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെട്ടെന്നും അദേഹം പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള റഫറണ്ടം ഒരു സമഗ്ര പരാജയമായി എന്നും അദേഹം സമ്മതിച്ചു.

അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ ഈ ഭേദഗതിയെ അനുകൂലിച്ചിരുന്നവരാണെന്നതാണ് ഏറെ വിചിത്രം. അവരും റഫറണ്ടത്തിന്റെ ഫലം അറിഞ്ഞ് ഞെട്ടലിലാണ്. ഐറിഷ് ജനതയുടെ കാതലായ തത്ത്വം അനുസരിച്ച് ഒരു ദേശീയ റഫറണ്ടത്തിൽ കൂടി മാത്രമെ ഭരണഘടനാ ഭേദഗതികൾ വരുത്താൻ കഴിയു. റഫറണ്ടം പരാജയപ്പെട്ടതോടെ ഇനി ഈ ഭേദഗതികൾ നടപ്പിലാക്കുവാൻ സാധിക്കുകയില്ല.

കുടുംബ നിർവചനവുമായി ബന്ധപ്പെട്ട റഫറണ്ടം യുവാക്കളുടെ വിവാഹമെന്ന സങ്കൽപ്പത്തെ തന്നെ ഇല്ലാതാക്കുമെന്ന് ക്രൈസ്തവർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കെയർ ഭേദഗതി വീടുകളിൽ അമ്മമാരുടെ സ്ഥാനത്തെ ഇല്ലാതാക്കും. ലോകത്തിന് മാതൃത്വം നൽകുന്ന വിലമതിക്കാനാകാത്ത സാമൂഹിക സംഭാവനകളെ നിരാകരിക്കുമെന്നും
കത്തോലിക്ക സഭ വ്യക്തമാക്കിയിരുന്നു സമൂഹത്തിലും ഭരണകൂടത്തിലും വിവാഹത്തിനും കുടുംബത്തിനുമുള്ള പവിത്രമായ പ്രാധാന്യം കുറയ്ക്കുന്നതാണ് നിർദ്ദിഷ്ട കുടുംബ ഭേദഗതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.