ഉമ്മറത്തൊരു ചാക്കിൻതുണ്ടിൽ, നാരായണി
ക്ഷീണം തീർക്കുമ്പോൾ.....,
ഇടിയും മിന്നലും പിന്നാലെ കോരിച്ചൊരിയുന്ന മഴയും വന്നു..!
നാരായണിയുടെ പൊടിപോലും കണ്ടില്ല..!
'എടീ പെണ്ണുമ്പിള്ളേ, എത്രയും വേഗം, ഇവിടം
വിറ്റു കാശാക്കണം. അവൻ്റെ വീടിനോടു-
ചേർന്ന് മൂന്നര ഏക്കർ ഭൂമി വിൽക്കാനുണ്ട്.'
അതിൽ വീടില്ല. അല്പസ്വല്പം ആദായോം കിട്ടും.'
'മല്ലപ്പള്ളി സർക്കാർ ആശുപത്രി തൊട്ടടുത്താ.
ചെല്ലത്തിൻ്റെ പ്രസവം അവിടെ നടന്നോളും.!
രോഹിണിയമ്മയോടു വിവരം പറയണം..!'
'കുഞ്ഞുരാമൻ, കച്ചവടത്തിൻ്റെ വിലയും, മറ്റു
വിവരങ്ങളുമായി നാളെ ഇങ്ങെത്തും..!
'ശിവശങ്കരനോടും കാര്യമായി പറയണം..'
'എത്രാണേലും..., പിള്ളാരോടു പറയണ്ടേ...?'
''ആരോടെങ്കിലും ചോദിച്ചിട്ടാണോ ചെല്ലമ്മ
ഗോപാലകൃക്ഷ്ണനെ കെട്ടി-പ്പുടിച്ചത്.?'
'എൻ്റെകൂടെ വരാൻ ആഗ്രഹിക്കുന്നവർക്കു
മല്ലപ്പള്ളിക്കു വരാം...!'
'അത്...അമ്മയാണേലും..,മക്കളാണേലും,
അല്ലാത്തവർക്ക് അവരുടെ വഴി..; അഥവാ പെരുവഴി..!
അരീക്കുഴി ഉറപ്പായും വേണ്ട..!'
പിറ്റേദിവസം സന്ധ്യയോടെ കുഞ്ഞനെത്തി..!
'വിശദമായി കാര്യങ്ങൾ നാളെ പറയാം..!'
'തൽക്കാലം ഒരേയൊരു കാര്യം പറയാം...;
എൻ്റെ അളിയനായതുകൊണ്ട്, സഹായ
വിലക്ക് ആ ഭൂമി കൈമാറ്റം നടക്കും..'
ഉമ്മറത്തേക്ക് ഒരു കയർകട്ടിൽ ഇറക്കിവെച്ചു!
രാവിലെ ശങ്കരനാരായണൻ മുഖം കാണിച്ചു.!
'അമ്മാവാ, ആ ഭൂമിയിൽ, എത്രയും വേഗം,
ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കേണ്ടത്,
നമ്മുടെ കൂട്ടായ ആവശ്യം ആണ്..!'
'ആ ഭൂമിയെങ്ങാണം, കൈമറിഞ്ഞുപോയാൽ,
വേറൊരണ്ണം, അതിരേൽ കിട്ടാൻ പ്രയാസമാ.'
'അളിയനും, ചേച്ചീം, ശങ്കരനാരായണനും..
നാളെതന്നെ മല്ലപ്പള്ളിക്കുവന്ന്, അവരെ
നേരിൽകണ്ട് കച്ചവടം ഉറപ്പിക്കണം..'!
'ചെല്ലത്തിൻ്റെ അഛൻ പൊറുക്കണം.! ചെറിയ
ഒരു പ്രശ്നം.! വേറൊരുത്തൻ്റെ കുഞ്ഞിനെ
ചുമക്കുന്ന പെണ്ണിനെ കെട്ടിയാൽ.., നിയമ-
പരമായി ഞാനതിൻ്റ അഛനാകും.!'
'കൈമാറിയാൽ.., ഞാൻ അകത്താകും..!'
'ആ ചിന്ത, മുളയിലേ നുള്ളിയേക്കുക..!'
'രോഹിണിയമ്മയേയും, സർക്കിളിൻ്റെ കാര്യാ-
ലയത്തിലും, രേഖാമൂലം അറിയിക്കണം...!'
പുഞ്ചിരിമുറ്റം..മൊത്തമായും ഉഷാറായി..!
'മുന്നും പിന്നും നോക്കാതെ...., ഓരോരോ
പ്രശ്നങ്ങൾ വരുത്തിവെച്ചിട്ട്, പരിഹരിക്കാൻ
നെട്ടോട്ടം ഓടുകയാ..!'
'അതാണല്ലോ..ഇവിടുത്തെ ഒരു രീതി....?'
'വന്നതിൻ്റെ ബാക്കി പറയെടാ കുഞ്ഞുരാമാ..?'
'അറിയാവുന്ന ആരെയെങ്കിലും കല്യാണം കഴിച്ച്,
ബഹളം കൂട്ടാതെ, ഒരുത്തൻ്റകൂടെ,
ശിഷ്ടായുസ് കഴിയാൻ ചെല്ലം തയ്യാറാകണം'
ഏവരും ശിവശങ്കരനെ നോകി..!
ശിവശങ്കരൻ ചർച്ചയിൽനിന്നും വിട്ടുനിന്നു..!
'പുളിമുക്കിലേ വീട്ടിൽ, എൻ്റെ പിണ്ഡം...
വെക്കുന്ന ഒരു പരിപാടിക്കും ഞാനില്ല..'!
'വിറ്റുപെറുക്കി മല്ലപ്പള്ളിയിൽ അണ്ണൻ സ്ഥലം
വാങ്ങിച്ചാൽ..പണിയാല ഉണ്ടാക്കിത്തരാം..'
ശിവൻകുട്ടി, കുഞ്ഞമ്മാവൻ്റെ പിന്നിലൊളിച്ചു.!
'മടുത്തു; എല്ലാവരും എന്നെ..എന്നും പറഞ്ഞു
പറ്റിക്കുകയാ.; രണ്ടിലൊന്ന് ഇപ്പോളറിയണം..'
ഉലയിലേ കനൽപോലവളുടെ വദനവും..!
''ചെല്ലം, നിൻ്റെ പുഞ്ചിരിയിൽ ഞാൻ വീണതാ.'
അമിട്ടും, പൂക്കുറ്റിയും....തലങ്ങും വിലങ്ങും
നാരായണിയും, ചെല്ലമ്മയും പായിച്ചു..!
'അല്ലെങ്കിൽതന്നേ..., വയറ്റിലൊള്ളതിനാൽ,
കരച്ചിലും, പിഴിച്ചിലും വേണ്ടാ.!
'പ്രസവം കഴിയട്ടു മനുഷ്യേന്മാരെ..!'
ചെല്ലമ്മേടെ വയറ്റിൽ വളരുന്ന കൊച്ചിൻ്റെ,
ജീവൻവെച്ച്, മല്ലപ്പള്ളിലാരും കിളയ്കണ്ടാ..?
പരമൂണ്ണൻ.. എന്നേ ഇട്ടേച്ച്, ഒളിച്ചോടാൻ ശ്രമിച്ചതല്ലേ..?
മരിച്ചുപോയ വലിയതള്ളേം, കരക്കാരും
നിങ്ങളെ ഓടിച്ചിട്ടു വട്ടം പിടിച്ചതുകൊണ്ട് ചെല്ലമ്മ ജനിച്ചു..'
'ഞാനും, എൻ്റെ ചെല്ലോം, അവളുടെ കുഞ്ഞും
ഈ പുഞ്ചിരിമുറ്റത്തു താമസിക്കും! പിന്നെ
ഗോപാലകൃഷ്ണൻ്റെ കാര്യം..; അത് നമ്മുടെ
പട്ടാളം നോക്കിക്കോളും. ജീവനാംശം...,
അത്...വാങ്ങിച്ചിരിക്കും.; ആദ്യം...പ്രസവം..!!'
'എടാ ശിവാ..,എല്ലാ നാട്ടിലും ഇതുപോലുള്ള
കഥയുടെ ഏടുകൾ തപ്പിയാൽ കാണും..!'
'ചൊല്ലൂ..; ഞാൻ എന്താണു ചെയ്യേണ്ടത്..?'
'പുഞ്ചിരിമുറ്റം 'ഝാൻസീ-റാണിമാർ കീജേ.!!!'
കുഞ്ഞുരാമനും, പരമുവും അടിതെറ്റി വീണു..!
'ശിവ-ശിവ.., എന്തോ പന്തികേടുണ്ടാകണം..;
നാരായണി പൂഴിഘടകനെടുത്താൽ.., കുറുപ്പു
വീണതുതന്നെ.; കുഞ്ഞുരാമനും വീണല്ലോ..!
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.