'ബഹളം ഉണ്ടാകാുമോ..ദേവീ...'
രോഹിണിയമ്മക്ക് ഉത്കണ്ഡയേറി.!
അതിരേൽ കാതോർത്തുനിന്നിരുന്ന രോഹി-
ണിയമ്മ., ഊടുവഴിയിലേക്കു ദേ..ഡും..വീണു..!
ആരൊക്കെയോ അങ്ങോട്ടു പായുന്നു..!
നാരായണിയും, ആണുങ്ങളും ചേർന്നവരെ
താങ്ങിയെടുത്ത് പുല്ലുമുറ്റത്തെ ഉമ്മറത്തുള്ള
കയർകട്ടിലിൽ കിടത്തി..!
ചിലർ പാളകഷണത്താൽ വീശുന്നു.!
ഉമ്മറത്തിരുന്ന കൂജയിൽനിന്നും, നാരായണി
വെള്ളം പകർന്നു കൊടുത്തു..!
'രോഹിണികുഞ്ഞമ്മേ.., എന്തുണ്ടായി...?'
'രാവിലെ വല്ലതും കഴിച്ചതാണോ..?'
'യുദ്ധം വന്നതുകൊണ്ട്, ഗോപാലക്യഷ്ണന്
പെട്ടെന്നു പോകേണ്ടിവന്നു.'
'ബംഗ്ളാദേശിൽവെച്ച് ഗോപന് വെടിയേറ്റു!
'ഒരുകണ്ണും, ഒരു കാലും നഷ്ടമായി.
ഇടത്തേ കൈക്കും ക്ഷതമുണ്ട്..'!
'പട്ടാളക്കാരുടെ ആശുപത്രിയിൽ ശുശ്രൂഷയാ'
"അവനുവേണ്ടി കാത്തിരിക്കണ്ടാന്ന് പറഞ്ഞു."
'നാരായണീ, നീയേ രോഹിണികുഞ്ഞമ്മയ്ക്
അല്പം കഞ്ഞി എടുത്തു കൊടുക്ക്..' അത്രയും
പറഞ്ഞിട്ട്, പരമുവും കൂട്ടരും താഴേക്കിറങ്ങി.!
'തൽക്കാലം വിവരങ്ങൾ ചെല്ലം അറിയണ്ടാ..!'
അടുക്കളപാതകകെട്ടിൽ, കഞ്ഞി കണ്ടില്ല!
'നാരായണീ, രണ്ടുനാളായിട്ട്, അടുപ്പിൽ തീ
കത്തിച്ചില്ല. ഗോപാലകൃഷ്ണൻ ഇവിടില്ലാതെ,
എനിക്ക് എന്തോന്നു കഞ്ഞീം..ഉത്സവോം..?'
'കുഞ്ഞമ്മേ, അരികലം എവിടെയാ..?'
'ആ പാതകത്തിൻ്റേ വലത്തേ മൂലയ്കാ..!'
"ഞാനേ..വീട്ടീന്ന്, ഇളയ 'ജലജകൊച്ചിനെ'
പറഞ്ഞുവിടാം..കഞ്ഞി ഉണ്ടാക്കിതരാൻ..'
നാരായണി വീട്ടിലേക്കു മടങ്ങിപോന്നു...!
എല്ലാവരും, മാറിനിന്ന് വർത്തമാനം പറയുന്നു.!
'ന്യായമായും സംഗതി വഷളായോ...?'
'അതേ, കാര്യങ്ങൾ കൈവിട്ടു പോകുവാ...;
ചെല്ലമ്മയോട് വിവരം സൂചിപ്പിക്കണ്ടേ..?'
'പറയേണ്ടത്, പറയേണ്ടപ്പോൾ പറയണം..!
കഞ്ഞിയുണ്ടാക്കി.., രോഹിണികുഞ്ഞമ്മക്കു
കുറേശ്ശെ..കോരികൊടുത്തതിനുശേഷം..,
പോകുവാൻ തുടങ്ങിയ ജലജയുടെ കൈയിൽ
രോഹിണിയമ്മ ഒരു ഇൻലാൻഡു വെച്ചുനീട്ടി.!
'ഈ കത്ത് ചെല്ലമ്മക്കു കൊടുക്കാൻ എൻ്റെ
ബാലഗോപാലൻ അയച്ചു തന്നതാ...'
'നീ ഇത് ചെല്ലമ്മയേ ഏല്പിക്കണം..' 'ചെല്ലത്തിനേമാത്രം'!
'ഓ..അങ്ങനെ ചെയ്തോളാം കുഞ്ഞമ്മേ..'
ജലജ, കത്ത് ചെല്ലത്തിന് കൈമാറി..!
ചെല്ലമ്മ, നിർവികാരയായി കത്തു പൊട്ടിച്ചു.!
'ഹേ,ചാന്ദിനീ-കീ-ടുക്കടേ,തൂ-ബഡീ-ഖുസ്സൂരത്.'
പണ്ടത്തേ പല്ലവി, അവൾക്കു ദേഷ്യം വന്നു.
'ചൂരുട്ടികൂട്ടി കളയാതെ, തുടർന്നും കത്തു
വായിക്കൂ ഭവതീ.! പാക്കിസ്ഥാനുമായി യുദ്ധം
തുടങ്ങിയപ്പോൾ എൻ്റെ അവധി റദ്ദായി..!
അതാണു...ടുക്കടേ...പട്ടാള നിയമം...!
ഞാൻ...തിരുവനന്തപുരത്തേക്ക് പാഞ്ഞു..!
ഭാരതത്തിൻ്റെ സുരക്ഷയാണ് മുഖ്യം..!
യുദ്ധം..തുടർന്നു.; അംഗവൈകല്ല്യം സംഭവിച്ചു.
ഒരു കണ്ണും, ഇടത്തേ കാലും നഷ്ടമായി..!
ഒരു കൈക്ക് സ്വാധീന കുറവുണ്ട്.!'
'തൻ്റെ സുന്ദരജീവിതം കാത്തിരിപ്പാക്കരുത്..!'
'മേരേ-പ്യാരേ-ചാന്ദിനീ-കീ-ടുക്കടേ,ആഗേ-ചൽ'
മേലാളൻ്റെ പുതിയ 'നമ്പർ' ആയിരിക്കാം..!
നിലവിലുള്ള പ്രശ്നങ്ങളുടെ പരിഹാരസമിതി-
യുടെ അദ്ധ്യക്ഷയായി, ഒരുമനസ്സോടെ,
നാരായണിയെ അംഗീകരിച്ചു..!
'കാര്യങ്ങളൊക്കെ കൈവിടുന്ന സ്ഥിതിക്ക്...,
ചെല്ലം വിവരം അറിയണം; അംഗീകരിക്കണം.!
'എത്രയും വേഗം, വിറ്റുപെറുക്കി കുഞ്ഞൻ്റെ
വീട്ടിലോട്ടു മാറുന്നു. മേജർസാബുമായിട്ടുള്ള
ഭൂമി ഇടപാടുകൾ ഈ ആഴ്ചയിൽ നടത്തണം.
കൊഴമ്പും, ലേഹ്യോം മരുന്നുകളും വാങ്ങണം'
'ഇതൊക്കെ തള്ളമാരു വിചാരിച്ചാലേ...'
വേളാങ്കണ്ണിപള്ളിയിൽ പോയിരുന്ന വർക്കി-
ചേട്ടൻ മടങ്ങിവന്നു. ആധാരമെഴുത്തിനുള്ള
ക്രമീകരണമങ്ങളുമായി, ഇരു കക്ഷികളും,
മല്ലപ്പള്ളിലെ സബ്-രജിസ്ട്രാറുടെ കാര്യാല-
യത്തിലേക്കു പുലർകാലേ പാഞ്ഞു.!
വിവാഹത്തിനുള്ള അപേക്ഷയും സമർപ്പിച്ചു..!
വർക്കിയും, പരമുവും പുറമുറ്റത്തേക്കും വിട്ടു.!
കുഞ്ഞുരാമനും,ശിവശങ്കരനും, മഞ്ഞത്താന-
ത്തേക്കും വിട്ടു; കൂടെ ചട്ടുള്ള നാരായണിയും!
ചിറയിൽ, കാളവണ്ടിയുള്ള കോരച്ചേട്ടൻ്റെ
ചെവിയിൽ, കുഞ്ഞനെന്തോ സ്വകാര്യമോതി.!
നാരായണിക്കു വിശ്വസിക്കാനായില്ല..!
'ഇവിടം പറുദീസ്സയാ കുഞ്ഞുരാമാ..പറുദീസ്സ.!'
'കളവണ്ടിക്കു സാധനങ്ങൾ കൊണ്ടുവരാൻ
ശ്രമിക്കാതെ, ഒരു ലോറി സംഘടിപ്പിക്കണം..'
'എടാ കുഞ്ഞാ, നീ വിചാരിച്ചാൽ, ഒരു മണൽ
ലോറി സംഘടിപ്പിക്കാവുന്നതല്ലേ..'
'ഏറ്റു.., തള്ളേ ആ കാര്യം ഈ കുഞ്ഞനേറ്റു..'
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.