വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദേശം നല്‍കി ഡെപ്യൂട്ടി കളക്ടര്‍. അപകടം സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടറിന്റെ നേത്യത്വത്തിലുള്ള സംഘം വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ക്കാണ് പരിക്കറ്റത്. ശക്തമായ തിരയില്‍ പെട്ട് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയും ഫ്‌ളോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയുമായിരുന്നു.

അപകടത്തിന്റെ ഉത്തരവാദിത്തം നടത്തിപ്പുകാര്‍ക്കാണെന്നാണ് പൊലീസ് എഫ്ഐആര്‍. ഫ്ളോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള 'ജോയ് വാട്ടര്‍ സ്പോര്‍ട്സ്' എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്. ഐപിസി സെക്ഷന്‍ 336, 337, 338 എന്നീ വകുപ്പുകളാണ് ചുമത്തിയത്. മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഫ്ളോട്ടിങ് ബ്രിഡ്ജില്‍ കടത്തിവിട്ടതിനാണ് കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.