ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങള്‍ മതിയാകില്ലെന്ന് സുപ്രീം കോടതി.
എന്തുകൊണ്ട് എല്ലാ രേഖകളും കൈമാറുന്നില്ലെന്ന് ചോദിച്ച കോടതി ബോണ്ട് നമ്പറുകള്‍ കൈമാറാനും നിര്‍ദേശം നല്‍കി. ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തിയാല്‍ ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാകും.
എസ്ബിഐ നിലവില്‍ നല്‍കിയ രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു. കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി എസ്ബിഐയ്ക്ക് നോട്ടിസ് അയച്ചു.
തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും നോട്ടിസില്‍ പറയുന്നു. നേരത്തെ എസ്ബിഐ കൈമാറിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.