ഡല്‍ഹി മദ്യനയക്കേസ്: ബിആര്‍എസ് നേതാവ് കെ. കവിത അറസ്റ്റില്‍; കെജരിവാളിന്റെ സ്റ്റേ ആവശ്യം കോടതി അംഗീകരിച്ചില്ല

ഡല്‍ഹി മദ്യനയക്കേസ്: ബിആര്‍എസ് നേതാവ് കെ. കവിത അറസ്റ്റില്‍; കെജരിവാളിന്റെ സ്റ്റേ ആവശ്യം കോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കവിതയെ ഇന്ന് അറസ്റ്റ് ചെയ്തത്.

നേരത്തെ കവിതയുടെ ഹൈദരാബാദിലെ വസതിയില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇ.ഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ കവിത ഹാജരായിരുന്നില്ല.

അതിനിടെ ഇതേ കേസില്‍ ഹാജരാകാന്‍ ഇ.ഡി നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളി.

നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് കെജരിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹാജരാകാനാവശ്യപ്പെട്ട് കെജരിവാളിന് ഇതുവരെ ഇ.ഡി എട്ട് സമന്‍സുകള്‍ നല്‍കിയിരുന്നെങ്കിലും അവ നിയമവിരുദ്ധമാണെന്ന് കാണിച്ച് അദേഹം ഹാജരായിരുന്നില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.