കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മേജര്‍ രവി ബിജെപി സ്ഥാനാര്‍ഥിയാകും. ഇക്കാര്യത്തെപ്പറ്റി പാര്‍ട്ടി നേതൃത്വം സംസാരിച്ചിരുന്നുവെന്നും താന്‍ സമ്മതം അറിയിച്ചുവെന്നും മേജര്‍ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
എറണാകുളം, കൊല്ലം, ആലത്തൂര്‍,വയനാട് മണ്ഡലങ്ങളില്‍ സ്ഥനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. കൊല്ലത്ത് കുമ്മനം രാജശേഖരനും പാര്‍ട്ടി ജില്ലാ സെക്രട്ടറി ബി.ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. ഇന്നോ നാളെയോ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നാണ് പ്രതീക്ഷ.
കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും.
ഇതോടെ ബിഡിജെഎസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി. മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് 18 നും ഇടുക്കിയില്‍ 20 നും കണ്‍വെന്‍ഷനുകളോടെ പ്രചാരണത്തിന് തുടക്കമാകുമെന്ന് തുഷാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.