സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

വയനാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി സ്വദേശിനിയില്‍ നിന്നും മൂന്ന് ലക്ഷത്തോളം തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഉയര്‍ന്ന ജോലി വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം തട്ടിയതെന്ന് പരാതി പറഞ്ഞു.

സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെ നേരത്തെയും ഉയര്‍ന്നിരുന്നു. വയനാട്ടില്‍ മാത്രം ആറോളം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷം മുമ്പ് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും സോബിക്ക് ശിക്ഷ വിധിച്ചിരുന്നു.

എന്നാല്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് മൊഴി നല്‍കിയതോടെയാണ് തനിക്കെതിരെ ഇത്തരത്തില്‍ കേസുകള്‍ നിരന്തരം ഉയര്‍ന്നു വരുന്നതെന്നാണ് സോബിയുടെ വാദം. ഇതുകൊണ്ടൊന്നും ബാലഭാസ്‌കറിന്റെ കേസില്‍ നിന്നും പിന്തിരിയില്ലെന്നും സോബി പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.