കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ മോഷണത്തില്‍ കേസെടുത്ത് എറണാകുളം നോര്‍ത്ത് പൊലീസ്. വീട്ടില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. മോണ്‍സണ്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ തന്നെയുള്ളതാണ് വീട്. മോന്‍സന്‍ മാവുങ്കല്‍ തന്നെയാണ് ഇവിടെ മോഷണം നടന്നതായി പരാതിപ്പെട്ടതും. വീടിന്റെ താക്കോല്‍ കൈവശമുള്ളവരിലേക്കും അന്വേഷണം നടക്കുന്നു.
മകന്‍ മനസ് മോണ്‍സണ്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘം സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.