ഡോ. കെ.എസ് അനില്‍, ഡോ. വി.പി ജഗതി രാജ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല മണ്ണുത്തി വെറ്ററിനറി കോളജിലെ സീനിയര്‍ പ്രൊഫസര്‍ ഡോ. കെ.എസ്. അനിലിനു നല്‍കി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. ഡോ. പി.സി. ശശീന്ദ്രനാഥ് രാജിവെച്ച ഒഴിവിലാണ് നിയമനം.
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല കുസാറ്റ് സര്‍വകലാശാലയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ. വി.പി. ജഗതി രാജിന് നല്‍കി. ഡോ. മുബാറക് പാഷ രാജിവെച്ച പശ്ചാത്തലത്തിലാണ് നിയമനം.
യു.ജി.സി. ചട്ടം ലംഘിച്ചുള്ള നിയമനത്തെച്ചൊല്ലി ഡോ. പാഷയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഗവര്‍ണറുടെ വിചാരണയ്ക്കു മുമ്പ് പാഷ രാജി വെച്ചു. ഇത് ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഒടുവില്‍ വിചാരണ നടപടികള്‍ക്ക് വിധേയമായി രാജി അംഗീകരിക്കുകയായിരുന്നു. ഫലത്തില്‍ ചട്ടം ലംഘിച്ചു നിയമിക്കപ്പെട്ടതിനു പുറത്താക്കപ്പെട്ട വി.സിമാരില്‍ ഡോ. പാഷയും ഉള്‍പ്പെടും.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ചവരുത്തിയെന്ന പേരില്‍ അന്ന് സര്‍വകലാശാലാ വിസിയായിരുന്ന ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയായിരുന്നു പുതിയ വൈസ് ചാന്‍സലറായി ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചത്. എന്നാല്‍ മാര്‍ച്ച് 25 ന് അദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.