നീണ്ട 12 മണിക്കൂർ പോരാട്ടം; കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; പാക് സ്വദേശികൾ സുരക്ഷിതർ

നീണ്ട 12 മണിക്കൂർ പോരാട്ടം; കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; പാക് സ്വദേശികൾ സുരക്ഷിതർ

ന്യൂഡൽഹി: കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചതായി ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽകൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൊമാലിയൻ കടൽകൊള്ളക്കാരെ കീഴ്‌പ്പെടുത്തിയത്.

ഇറാനിയൻ കപ്പലായ അൽ - കംബർ 786 ആണ് ആക്രമിക്കപ്പെട്ടത്. ഒമ്പത് സൊമാലിയൻ കടൽകൊള്ളക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. തുടർന്ന് പടക്കപ്പലുകളായ ഐഎൻഎസ് സുമേധയും ഐഎൻഎസ് ത്രിശൂലും സംയുക്തമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ കടൽകൊള്ളക്കാർ കീഴടങ്ങുകയായിരുന്നു.

മോചിപ്പിച്ചെടുത്ത കപ്പലിലെ പാക്‌സിതാൻ പൗരരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചതായും കടൽകൊള്ളക്കാർക്കെതിരെ പോരാടി മേഖലയുടെ സുരക്ഷ ഉറപ്പുവരുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യൻ നാവികസേന പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.