ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മുന്നറിയിപ്പ്.
പൊതുസ്ഥലത്തെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഫോണുകളെ പ്രവര്‍ത്തന രഹിതമാക്കുന്ന പ്രോഗ്രാമുകള്‍ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സൈബര്‍ ക്രിമിനലുകള്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതായാണ് വിവരം. 'ജൂസ് ജാക്കിംഗ്' എന്നാണ് യുഎസ്ബി ഉപയോഗിച്ചുള്ള ഇത്തരം ഹാക്കിങ് രീതിയെ വിളിക്കുന്നത്.
ഇക്കാരണത്താല്‍ തന്നെ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കാന്‍ പവര്‍ ബാങ്കുകള്‍ കൊണ്ടു നടക്കുക, പരിചയമില്ലാത്ത ഉപകരണങ്ങളുമായി മൊബൈല്‍ ബന്ധിപ്പിക്കാതിരിക്കുക, ഫോണ്‍ ലോക്ക് ചെയ്യുക, ഫോണ്‍ ഓഫ് ചെയ്ത് ചാര്‍ജ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പിലുണ്ട്.
www.cybercrime.gov.in എന്ന വെബ് സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.