കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി; പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പില്‍ രാജി വച്ചു

 കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി; പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പില്‍ രാജി വച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി. പാര്‍ട്ടി ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പില്‍ രാജി വെച്ചു.

മോന്‍സ് ജോസഫ് എംഎല്‍എയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നില്‍. മോന്‍സ് ജോസഫിനെതിരെ ആഞ്ഞടിച്ച സജി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരുമെന്നാണ് സൂചന.

കോട്ടയം ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹം നേരത്തേ പരസ്യമായി പ്രഖ്യാപിച്ചയാളാണ് സജി. പിന്നീട് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് നേരിട്ട് ഇടപെടുകയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെ്തിരുന്നു.

എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തുകയാണെന്നാണ് സജിയുടെ ആരോപണം. ഇക്കാര്യത്തില്‍ പി.ജെ ജോസഫിനോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.