'വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് അപമാനിക്കുന്നു': വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനയായി ശോഭാ സുരേന്ദ്രന്‍

'വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് അപമാനിക്കുന്നു': വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനയായി ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് പറഞ്ഞ ശോഭ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സ്വയം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു.

താനും സഹപ്രവര്‍ത്തകരും മുണ്ട് മുറുക്കിയുടുത്താണ് ത്രികോണ മത്സരമെന്ന സാഹചര്യം ആലപ്പുഴയില്‍ ഉണ്ടാക്കിയത്. ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ തോല്‍പ്പിക്കാനായി ഒരു ചാനലും അതിന്റെ മുതലാളിയും വ്യാജവാര്‍ത്ത നല്‍കുന്നതായും ശോഭ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫണ്ടിന് ആവശ്യമായത്ര പണം തരാമെന്ന് പറഞ്ഞ് ഒരു ഏജന്റിനെ തന്നെ കാണാന്‍ വിട്ട കരിമണല്‍ കര്‍ത്തയും കെ.സി വേണുഗോപാലും ഈ വ്യക്തിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. മുണ്ട് മുറുക്കിയുടുത്ത് താനും സഹപ്രവര്‍ത്തകരും കഷ്ടപ്പെട്ട് പണിയെടുത്താണ് ആലപ്പുഴയില്‍ ശക്തമായ ത്രികോണ മത്സരം ഉണ്ടാക്കിയത്.

താന്‍ ജയിക്കുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ തകര്‍ക്കാന്‍ കെ.സി വേണുഗോപാലിനും കരിമണല്‍ കര്‍ത്തയ്ക്കും വേണ്ടി ആ ചാനല്‍ പണിയെടുത്തിട്ടുണ്ടെങ്കില്‍ ആ ചാനലിന്റെ മുന്നില്‍ താന്‍ നിരാഹാരം ഇരിക്കും. അടിയന്തരമായി അന്യായമായ വാര്‍ത്ത പിന്‍വലിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. .

തന്നെ കാണാന്‍ വന്ന മുതലാളിയുടെ പേരും ഏത് കാറിലാണ്, എത്ര മണിക്കാണ് വന്നതെന്നും അടുത്ത വാര്‍ത്താ സമ്മേളത്തില്‍ പറയിപ്പിക്കരുതെന്നും ശോഭ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.