വീ​ട്ടി​നു​ള്ളി​ൽ നിന്നും രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

വീ​ട്ടി​നു​ള്ളി​ൽ നിന്നും രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ആലപ്പുഴ: വീ​ട്ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വയസുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​അറസ്റ്റിൽ. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ദേ​വാ​ന​ന്ദാ​ണ്​ (30) ​ അ​റ​സ്റ്റി​ലാ​യ​ത്.

ഹരിപ്പാട് ഡാ​ണാ​പ്പ​ടി ജം​ഗ്ഷന് സ​മീ​പം വീ​ട്ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു ​പോ​കാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് സ​മീ​പ​ത്തെ ക​ട​യി​ൽ ക​യ​റി ഒ​ളി​ച്ചു. പിന്നീട് ഇ​യാ​ളെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​ര​സ്പ​ര​ വി​രു​ദ്ധ​മാ​യാ​ണ് ഇ​യാ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്നും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും യ​ഥാ​ർ​ഥ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തിന് ​ശേ​ഷം മാ​ത്ര​മേ സ്ഥി​രീ​ക​രി​ക്കാ​നാ​വൂ​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.