മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രൊട്ടീനിന്റെ ദഹന പ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രൊട്ടീനിന്റെ അളവ് കൂടുന്നത് യൂറിക് ആസിഡ് വര്‍ധിക്കാന്‍ കാരണമാകും. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാല്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. ഇതാണ് ഗൗട്ട്. 
യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, പെരുവിരലിലെ സന്ധികളില്‍ വേദനയും നീരും, ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, വിരല്‍ അനക്കാന്‍ പറ്റാത്ത വേദന തുടങ്ങിയവാണ് യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍. 
യൂറിക് ആസിഡ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒന്ന്
പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇതിനായി റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, മധുരം അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.  
രണ്ട് 
ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക. ഇത് യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. 
മൂന്ന്
വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും. 
നാല്
കൊഴുപ്പ് കുറഞ്ഞ പാല് ഉല്‍പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കൂടാതിരിക്കാന്‍ സഹായിക്കും. 
അഞ്ച്
പഴങ്ങളും പച്ചക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 
ആറ് 
സ്‌ട്രെസ് കുറയ്ക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. 
യൂറിക് ആസിഡിന്റെ കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ചെറി, നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്, ഓറഞ്ച്, നാരങ്ങ, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.