കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുന്‍പ് മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ അറിയണം

കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുന്‍പ് മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജോലിയും ജീവിത പ്രശ്‌നങ്ങളുമായി നിങ്ങള്‍ തിരക്കിലാകുമ്പോള്‍ നിങ്ങളുടെ കുട്ടികളുടെ വൈകാരിക ലോകത്തെ പരുവപ്പെടുത്തുന്നത് അവരുടെ മുന്നിലിരിക്കുന്ന സ്‌ക്രീന്‍ ആണ്. ജീവിത പാഠങ്ങള്‍ പഠിക്കുന്നതിലും അവരെ സ്വാധീനിക്കുന്നത് മുന്നിലെ സ്‌ക്രീനില്‍ തെളിയുന്ന റീല്‍ ജീവിതങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇക്കാലത്ത് കാമറ ഓണ്‍ ചെയ്താല്‍ തന്റെ ലുക്കിനെ കുറിച്ച് ആകുലപ്പെടുന്ന ബാല്യങ്ങളാണ് ഏറെയും. കൗമാരക്കാര്‍ ഓണ്‍ലൈനില്‍ കാണുന്ന കാര്യങ്ങളുമായി അവരുടെ കുടുംബത്തെ താരതമ്യം ചെയ്യുന്നു. കുട്ടികളുടെ കൈകളില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങുന്നതിന് മുന്‍പ് മാതാപിതാക്കള്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.

രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടിയുടെ സ്‌ക്രീന്‍ സമയത്തെക്കുറിച്ച് വളരെയേറെ ആശങ്കപ്പെടാറുണ്ട്. എന്നാല്‍ സ്വന്തം ഡിജിറ്റല്‍ പെരുമാറ്റത്തെ അവര്‍ പലപ്പോഴും മറന്നു പോകുന്നു. സന്തോഷത്തോടെ കുടുംബ സമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചാര്‍ത്തുകയും യഥാര്‍ഥാര്‍ത്തില്‍ അകന്ന് നില്‍ക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികള്‍ വികാരങ്ങള്‍ സത്യസന്ധതയോടെ ജീവിക്കാനല്ല, മറിച്ച് പ്രദര്‍ശനത്തിനാണെന്ന് തെറ്റിദ്ധരിക്കുന്നു. ഈ ചിന്താഗതി മാറ്റുന്നതിന് കുട്ടികളുമായി സത്യസന്ധമായി ഇടപഴകുകയും ആശയ വിനിമയം നടത്തുകയും വേണമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

മാതാപിതാക്കള്‍ പരസ്പരം ബഹുമാനത്തോടെയും സത്യസന്ധമായ ആശയ വിനിമയത്തോടെയും പെരുമാറുന്നത് കുട്ടികള്‍ കാണുന്നത് സ്‌നേഹം നാടകമല്ലെന്നും ആശ്രയത്വമാണെന്നും തിരിച്ചറിയാന്‍ സഹായിക്കും. ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പോസ്റ്റ് പങ്കുവയ്ക്കുന്നതിന് പകരം അത് സ്വകാര്യമായി പരിഹരിക്കുന്നത് കാണുന്ന കുട്ടികള്‍ അതിരുകള്‍ പഠിക്കുന്നു. ഫില്‍ട്ടറുകളില്ലാതെ സ്‌നേഹിക്കുമ്പോള്‍ യഥാര്‍ഥ സ്‌നേഹം എങ്ങനെയാണെന്നും അവര്‍ മനസിലാക്കുന്നു.

സ്‌ക്രീനിന് അപ്പുറത്ത് ജീവിതത്തില്‍ മറ്റ് പലതും ഉണ്ടെന്ന് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ചൂണ്ടിക്കാണിക്കുകയും യഥാര്‍ത്ഥ ജീവിതം കൂടുതല്‍ സംതൃപ്തമാക്കുകയും ചെയ്യുമ്പോള്‍, അത് കുട്ടികളുടെ ജീവിതത്തില്‍ ആരോഗ്യകരമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.