കാസര്‍കോട് മോക് പോള്‍: ബിജെപിക്ക് അധിക വോട്ട് കിട്ടിയെന്ന വാര്‍ത്തകള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കാസര്‍കോട് മോക് പോള്‍: ബിജെപിക്ക് അധിക വോട്ട് കിട്ടിയെന്ന വാര്‍ത്തകള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ചെയ്യാത്ത വോട്ട് ബിജെപിക്ക് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

പ്രശ്നം ഉടന്‍ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചത്.

എന്നാല്‍ മോക് പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോള്‍ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് നാസര്‍ ആരോപിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു വോട്ട് വീതം ചെയ്തപ്പോള്‍ വിവി പാറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചുവെന്നാണ് നാസറിന്റെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

സംഭവത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് അദേഹം പരാതി നല്‍കിയിരുന്നു. അവസാന റൗണ്ടില്‍ പ്രശ്നം പരിഹരിച്ചു. വോട്ടിങ് മെഷീനില്‍ പ്രശ്‌നങ്ങളില്ലെന്നും പോളിങ് ദിവസം ഇത്തരത്തിലുള്ള അപാകതകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പ്രതികരിച്ചു.

കാസര്‍കോട് ബിജെപിക്ക് മോക് പോളില്‍ പോള്‍ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ധരിപ്പിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.