ലഖ്നൗ : ഉത്തര്പ്രദേശിലെ ഹാത്രാസിൽ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടതായി ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.പെണ്കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ അറിയിക്കാതെ യുപി പൊലീസ് മൃതദേഹം സംസ്കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു. പോലീസ്, അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില് വിശ്വാസമില്ലെന്നും പെണ്കുട്ടിയുടെ ബന്ധുക്കള് ഇന്ന് ആരോപിച്ചിരുന്നു. പെണ്കുട്ടിയുടെ കുടുംബത്തെ രാഹുല് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സംഘം സന്ദര്ശിച്ച ദിവസം തന്നെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്ശ ചെയ്യുകയാണെന്ന് യോഗി സര്ക്കാര് പ്രഖ്യാപിച്ചത്.
നിരന്തരമായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഇന്ന് ഭരണകൂടം, മാധ്യമങ്ങള്ക്കും രാഷ്ട്രീയ പാര്ട്ടി നേതാക്കള്ക്കും പെണ്കുട്ടിയുടെ ബന്ധുക്കളെ സന്ദര്ശിക്കാൻ അനുമതി നല്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.