പശ്ചിമേഷ്യയില്‍ സംഘര്‍ഷം; ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

പശ്ചിമേഷ്യയില്‍ സംഘര്‍ഷം; ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പരിഗണിച്ച് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി വച്ച് എയര്‍ ഇന്ത്യ.

ഈ മാസം 30 വരെയുള്ള വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നിര്‍ത്തിവച്ചത്. ഇസ്രയേലിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു.

ഡല്‍ഹിയെയും ടെല്‍ അവീവിനെയും ബന്ധിപ്പിക്കുന്ന നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ആഴ്ചയില്‍ നടത്തിയിരുന്നത്. ഇസ്രയേല്‍-ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന സര്‍വീസുകള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് എയര്‍ ഇന്ത്യ പുനരാരംഭിച്ചത്.

അതേസമയം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. ഈ മാസം 13 ന് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ തിരിച്ചടിച്ചു. ഇറാന്‍ പ്രധാന നഗരമായ ഇസ്ഹാനില്‍ ഇസ്രയേല്‍ ഇന്ന് ഡ്രോണ്‍ ആക്രമണം നടത്തി. എന്നാല്‍ ഉടന്‍ തിരിച്ചടിക്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.