ഡല്‍ഹി ലഫ്. ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍: ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും

 ഡല്‍ഹി ലഫ്. ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍: ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന ഇന്ന് കൊച്ചിയില്‍ എത്തും. ഇന്നലെ രാത്രി പതിനൊന്നിന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുന്ന സക്സേന ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും.

സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായി ഇന്ന് കൊച്ചിയില്‍ ആദ്യ കൂടിക്കാഴ്ച നടത്തും. പിന്നീട് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദേഹം കൂടിക്കാഴ്ച നടത്തും.

ബിലിവേഴ്സ് ചര്‍ച്ചിന്റെ പരിപാടിയിലും അദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്തുവച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദേഹം സമയം ചോദിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.